ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ പോലീസ് സ്റ്റേഷൻ റോഡിൽ വെട്ടിയിട്ട മരക്കൊമ്പുകൾ വ്യാപാര സ്ഥാപനങ്ങൾക്ക് വിനയായി. വെട്ടിയിട്ട മരക്കൊമ്പുകൾ കടകളുടെ മുൻപിലാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും മരകൊമ്പുകൾ മാറ്റുന്നില്ല. ഇതുമൂലം വ്യപാരസ്ഥാപനങ്ങളിലേക്ക് കയറാനാകുന്നില്ല. തിരക്കേറിയ റോഡിൽ മരക്കൊമ്പുകൾ കിടക്കുന്നതുമൂലം ഗതാഗത തടസവും ഉണ്ടാകുന്നുണ്ട്.
നഗരസഭ അധികൃതർ മരക്കൊമ്പുകൾ വെട്ടിയിട്ടത് മറന്ന മട്ടിലാണ്. കടകളുടെ മുൻപിൽ നിന്നും മരക്കൊമ്പുകൾ മാറ്റണമെന്ന് വ്യപാരികൾ ആവശ്യപ്പെട്ടു.